മൂവാറ്റുപുഴ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് മൂറ്റുപുഴ ഷോറൂമിന്റെ 9-ാം വാർഷീകാഘോഷത്തിന്റേയും ഭവന നിർമ്മാണ ധനസഹായത്തിന്റേയും ഉദ്ഘാടനം ഡോ. മാത്യുകുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.പി.എൽദോസ് അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് അജമൽ ചക്കങ്ങൽ, സെക്രട്ടറി കലൂർ ഗോപകുമാർ, മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, കെ.എ. അബ്ദുൾസലാം, സലിംഹാജി, നഗരസഭ കൗൺസിലർമാരായ ജിനുമടേക്കൽ, ജോയ്സ് മേരി ആന്റണി, ജാഫർ സാദിക്ക്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, അഡ്വ. എൻ. രമേശ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിൽനിന്നും വിവിധ പഞ്ചായത്തുകലിൽ നിന്നും തെരഞ്ഞെടുത്ത അർഹരായിട്ടുള്ളവർക്ക് ചെക്ക് കൈമാറി. ഷോറൂം ഹെഡ് ഷഫീർ എ.വി, ശ്രീകാന്ത് എസ്, മാർക്കറ്റിംഗ് മാനേജർ കുര്യച്ചൻ ഐസക്ക് എന്നിവർനേതൃത്വം നൽകി.