തെക്കൻ പറവൂർ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ സാബു ടി. ജോൺ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സജിൽ കുര്യാക്കോസ്, അസിസ്റ്റന്റ് മാനേജർ വി.വൈ. തോമസ്, അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ ധന്യ.പി, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ്, ബാലജനസഖ്യം മുളന്തുരുത്തി യൂണിറ്റ് രക്ഷാധികാരി ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു. എറണാകുളം സിവിൽ എക്‌സൈസ് ഓഫീസർ ബിബിൻ ബോസ് ലഹരി ബോധവത്കരണ ക്ലാസ് നയിച്ചു.