
കൊച്ചി: സതേൺ റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ജൂലായ് 2 ന് എറണാകുളത്ത് നടക്കും.
സമ്മേളന നടത്തിപ്പിന് ജോൺ ഫെർണാണ്ടസ് ( ചെയർമാൻ), കെ.വി. മനോജ്, ടി.എസ്. ഷണ്മുഖദാസ്, ഇ. പ്രദീപ് കുമാർ, കെ. എൻ. ധനേഷ് ( വൈസ് ചെയർമാൻ), വി.ആർ. രജിത് ലാൽ (കൺവീനർ), വിനോദ് മാത്യു, പി.പി. കുര്യാക്കോസ്, കെ. വിനോദ്, എം.എം. അനസ് (ജോ. കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ പി.പി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. അലി അക്ബർ, ഇ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.