
മൂവാറ്റുപുഴ: മാവേലിക്കരയിലെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പിയോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. മൂവാറ്റുപുഴ യൂണിയൻ ആസ്ഥാനത്തുനിന്നും ആരംഭിച്ച് പന്തം കൊളുത്തി പ്രകടനം നഗരം ചുറ്രി എസ്.എൻ.ഡി.പി ജംഗ്ഷനിൽ സമാപിച്ചു. പ്രതിഷേധ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ , യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എൻ. രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂണിയൻ കൗൺസിലർമാർ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, ശാഖ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി .