കുറുപ്പംപടി : ചാലിപ്പാറ പൊന്നുരുത്തുംകുടി ബിനുവിന്റെ നിര്യാണത്തിൽ ഓടക്കാലി മർച്ചന്റ്സ് അസോസിയേഷൻ അടിയന്തിര എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. അസോസിയേഷൻ അംഗമായിരുന്നു ബിനു. പ്രസിഡന്റ് തോമസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. ഷൗക്കത്ത് അലി, ട്രഷറർ പി.പി. വേണുഗോപാൽ, ഭാരവാഹികളായ എം.എൻ. രമണൻ, അനിൽ.വി. കുഞ്ഞ്, ബിനോയ് ചെമ്പകശ്ശേരി,സാജു പി .മാത്യു പുത്തയത്ത്,അനോഷ്.കെ.കെ, കെ. എ.ഷഹൻഷാ,സി.വി. മണികണ്ഠൻ,നിസ്സാർ.സി.എ തുടങ്ങിയവർ സംസാരിച്ചു. പരേതനോടുള്ള ആദരസൂചകമായി ഉച്ചകഴിഞ്ഞ് 2 മണിമുതൽ 3 മണി വരെ ഓടക്കാലിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു.