കോലഞ്ചേരി: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മഴുവന്നൂർ യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് അംഗം വി. ജോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. നീലാംബരൻ അദ്ധ്യക്ഷനായി. എം.കെ. രാജൻ, എം.എൻ. കൃഷ്ണൻ, എം.എൻ. വിശ്വംഭരൻ, ജോസ് കെ. ജോസ്, വിജയലക്ഷ്മി, കെ. സുബ്രഹ്മണ്യൻ, എ. സുബ്രഹ്മണ്യയൻ, എം.കെ. മദന മോഹനൻ, വി.എൻ. നാരായണൻ ഇളയത് തുടങ്ങിയവർ സംസാരിച്ചു.