മൂവാറ്റുപുഴ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) എറണാകുളം ജില്ല കമ്മിറ്റിയുടെ "കുട്ടിയ്ക്കൊരു വീട് " പദ്ധതി പ്രകാരം നിർമ്മിയ്ക്കുന്ന അഞ്ചാമത്തെ വീടിന്റെ തറക്കല്ലിടൽ നടത്തി. മൂവാറ്റുപുഴ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയ്ക്കാണ് പായിപ്ര പഞ്ചായത്തിലെ മുളവൂർ നിരപ്പ് ഭാഗത്ത് വീട് നിർമ്മിക്കുന്നത്. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ വീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൽ. മാഗി, കെ. വി. ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഷൈൻ,ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു,ജില്ല ട്രഷറർ ആനി ജോർജ്,ഉപജില്ലാ സെക്രട്ടറി എ. ജോഹർ ഫരീദ്,സി.പി.എം മുളവൂർ ലോക്കൽ സെക്രട്ടറി വി. എസ്. മുരളി, ദീപ റോയി, സി .സി. ഉണ്ണിക്കൃഷ്ണൻ, കെ.കെ .സുമേഷ്, പി. എ മൈതീൻ. എന്നിവർ സംസാരിച്ചു.