film-industry

കൊച്ചി: സിനിമാമേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ 27അംഗ ആഭ്യന്തര പരാതിപരിഹാരസമിതി രൂപീകരിച്ചു. വനിതാകമ്മിഷന്റെ നിർദ്ദേശപ്രകാരമാണ് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് വിളിച്ചുചേർത്ത യോഗത്തിൽ സമിതി രൂപീകരിച്ചത്. സിനിമയിലെ മുഴുവൻ സംഘടനകളുടെയും മൂന്നുവീതം പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി. ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, സെക്രട്ടറി പി.ആർ. ജേക്കബ്, ട്രഷറർ അപ്പച്ചൻ എന്നിവരും സമിതി അംഗങ്ങളാണ്.

ബി. രാകേഷ്, റാണി സരൺ, ഒൗസേപ്പച്ചൻ വാളക്കുഴി (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ), സജി നന്ത്യാട്ട്, എം.എം. ഹംസ, എസ്.എസ്.ടി സുബ്രഹ്മണ്യം (ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), എം.സി. ബോബി, സുരേഷ് ഷേണായി, ലിന്റോ ഡേവിസ് (ഫുയോക്), ഷാജി വിശ്വനാഥ്, പോളി വി. ജോസഫ്, കെ. കബീർ (സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ), ജി.എസ്. വിജയൻ, സോഹൻ സീനുലാൽ, സിജി തോമസ് നോബൽ (ഫെഫ്‌ക), മെക്കാർട്ടിൻ, കോളിൻ ലിയോഫിൻ, അപർണ രാജീവ് (മാക്‌ട), ബാബുരാജ്, സുരേഷ് കൃഷ്‌ണ, ദേവിചന്ദന (അമ്മ), സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരാണ് അംഗങ്ങൾ.

 ഇ​ട​വേ​ള​ ​ബാ​ബു​വി​നെ​തി​രെ​ ​ഗ​ണേ​ഷ് ​കു​മാർ

താ​ര​സം​ഘ​ട​ന​ ​'​അ​മ്മ​'​ ​ക്ല​ബ് ​എ​ന്ന​ ​ഇ​ട​വേ​ള​ ​ബാ​ബു​വി​ന്റെ​ ​പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ​ ​ന​ട​നും​ ​പ​ത്ത​നാ​പു​രം​ ​എം.​എ​ൽ.​എ​യു​മാ​യ​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​ർ​ ​രം​ഗ​ത്തെ​ത്തി.​ ​'​അ​മ്മ​'​ ​ക്ല​ബ്ബാ​ണെ​ന്ന​ ​ഇ​ട​വേ​ള​ ​ബാ​ബു​വി​ന്റെ​ ​പ​രാ​മ​ർ​ശം​ ​ഞെ​ട്ട​ലു​ണ്ടാ​ക്കി​യെ​ന്ന് ​ഗ​ണേ​ശ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​ചാ​രി​റ്റ​ബി​ൾ​ ​സൊ​സൈ​റ്റി​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​സം​ഘ​ട​ന​യെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്ക​ണം.
അ​മ്മ​ ​ക്ല​ബ് ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​ ​പി​ൻ​വ​ലി​ച്ച് ​ഇ​ട​വേ​ള​ ​ബാ​ബു​ ​മാ​പ്പ് ​പ​റ​യ​ണം.​ ​അ​മ്മ​ ​ക്ല​ബ്ബാ​ണെ​ങ്കി​ൽ​ ​തു​ട​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും​ ​സം​ഘ​ട​ന​യി​ൽ​ ​നി​ന്ന് ​രാ​ജി​വ​യ്ക്കു​മെ​ന്നും​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​മ​റ്റ് ​ക്ല​ബു​ക​ളി​ൽ​ ​ചീ​ട്ടു​ക​ളി​യും​ ​ബാ​റും​ ​ഒ​ക്കെ​യാ​ണ്.​ ​അ​തു​പോ​ലെ​യാ​ണോ​ ​'​അ​മ്മ​'​ ​എ​ന്നും​ ​ഗ​ണേ​ശ് ​ചോ​ദി​ച്ചു.​ ​ക്ല​ബ് ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന് ​ക​ത്തെ​ഴു​തും.
വി​ജ​യ് ​ബാ​ബു​വി​നെ​തി​രെ​ ​അ​തി​ജീ​വി​ത​ ​പ​റ​യു​ന്ന​ ​കാ​ര്യം​ ​'​അ​മ്മ​'​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​ക​ണം.​ ​വി​ഷ​യ​ത്തെ​ ​ആ​ദ്യം​ ​നി​സാ​ര​വ​ത്ക​രി​ച്ചു.​ ​എ​ന്നാ​ൽ​ ​കു​ട്ടി​ ​പ​റ​യു​ന്ന​തി​ൽ​ ​സ​ത്യ​മു​ണ്ടെ​ന്ന് ​ഇ​പ്പോ​ൾ​ ​തോ​ന്നു​ന്നു​വെ​ന്നും​ ​ഗ​ണേ​ശ്കു​മാ​ർ​ ​പ​റ​ഞ്ഞു.
ദി​ലീ​പി​ന്റെ​ ​മാ​തൃ​ക​ ​പി​ന്തു​ട​ർ​ന്ന് ​വി​ജ​യ് ​ബാ​ബു​ ​രാ​ജി​വ​യ്ക്ക​ണം.​ ​ആ​രോ​പ​ണ​വി​ധേ​യ​ൻ​ ​ഗ​ൾ​ഫി​ലേ​ക്ക് ​ക​ട​ന്ന​പ്പോ​ൾ​ ​ഇ​ട​വേ​ള​ ​ബാ​ബു​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ ​ഒ​രു​ ​ആ​രോ​പ​ണം​ ​ഉ​ണ്ടെ​ന്നും​ ​ഗ​ണേ​ശ് ​പ​റ​ഞ്ഞു.​ ​ഹൈ​ക്കാ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ന​പ്പു​റം​ ​സ​മി​തി​ ​എ​ന്തി​ന് ​രൂ​പീ​ക​രി​ച്ചു​വെ​ന്ന​തി​ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്നും​ ​മാ​ലാ​പാ​ർ​വ​തി​യും​ ​ശ്വേ​താ​മേ​നോ​നും​ ​എ​ന്തി​ന് ​രാ​ജി​വ​ച്ചു​വെ​ന്നും​ ​ഗ​ണേ​ശ്കു​മാ​ർ​ ​ചോ​ദി​ച്ചു.