കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് തോമസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചാരണം നടത്തി. പ്രിൻസിപ്പൽ ഡോ. എം.എ.റെജി അദ്ധ്യക്ഷനായി. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ സൈക്കാട്രിക് സോഷ്യൽ വർക്കറായ ബിബിൻ ജോർജ് ബോധവത്കരണ ക്ലാസെടുത്തു. ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഫാ. ഹെനു തമ്പി, യൂണിയൻ ചെയർമാൻ ഷാരോൺ എം. ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.