ആലുവ: ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് റൂറൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച പ്രമുക്തിക്ക് സമാപനം.
എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലാണ് പത്തു ദിവസം നീണ്ട ബോധവത്കരണ പരിപാടികൾ നടത്തിയത്.
സമാപനത്തോടനുബന്ധിച്ച് നടന്ന സൈക്കിൾ റാലി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകുട്ടി, പി.പി. ഷംസ്, ഇൻസ്‌പെക്ടർമാരായ പി.എം. ബൈജു, എൽ. അനിൽകുമാർ, പി.ജെ. നോബിൾ തുടങ്ങിയവർ പങ്കെടുത്തു.