
തൃപ്പൂണിത്തുറ: മാവേലിക്കരയിൽ എസ്.എൻ.ഡി.പി യോഗം നേതാക്കളെയും പ്രവർത്തകരെയും ബലമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും നടത്തി. തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയൻ നടത്തിയ പ്രതിഷേധ യോഗം യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ, വനിതാ സംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ബീനാ പ്രകാശ്, വത്സ മോഹനൻ, ആശാ അനീഷ്, കെ.എസ്. അജീഷ് കുമാർ, ഇ.കെ സുരേന്ദ്രൻ, വിനോദ് കൈപ്പട്ടൂർ, ബിനു വെളിയനാട്, ഗൗതം, സുരേഷ്ബാബു, സുകുമാരൻ തുടങ്ങിയവർ യോഗത്തിനും പ്രകടനത്തിനും നേതൃത്വം നൽകി.