kklm

കൂത്താട്ടുകുളം:മാവേലിക്കര കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജിൽ കോടതിവിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച എസ്‌. എൻ. ഡി. പി യോഗം നേതാക്കൾക്ക് നേരെയുള്ള പോലീസ് നരനായാട്ടിനെതിരെ യോഗം കൂത്താട്ടുകുളം യൂണിയൻ യൂത്ത് മൂവ്മന്റ് നടത്തിയ പ്രതിഷേധം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് സെക്രട്ടറി സി.പി. സത്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഡി.സാജു, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്‌ വി.എസ്.അനീഷ്‌., എം.ആർ. സെക്രട്ടറി സജിമോൻ, ജോ.സെക്രട്ടറി അരുൺവി. ദേവ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കെ. ബിജു, കെ.കെ.രാജീവ് , എസ്. പ്രണവ് എന്നിവർ നേതൃത്വം നൽകി.