ആലുവ:കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സോളാർ പദ്ധതി പ്രകാരം പ്ലാന്റുകൾ നിർമ്മിക്കാൻ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ആലുവ ടൗൺ സെക്ഷൻ പരിധിയിൽപ്പെടുന്നവർക്ക് ഇന്നും ആലുവ നോർത്ത് സെക്ഷൻ പരിധിക്കാർക്ക് നാളെയും ആലുവ വെസ്റ്റ് സെക്ഷൻ പരിധിയിൽ 30നും എടയാർ സെക്ഷൻ പരിധിൽപ്പെടുന്നവർക്ക് ജൂലായ് ഒന്നിനും ആലുവ സബ് ഡിവിഷൻ ഓഫീസിൽ സൗജന്യ സ്‌പോട്ട് രജിസ്‌ട്രേഷന് അവസരമുണ്ട്. ആവശ്യക്കാരായ ഉപഭോക്താക്കൾ കൺസ്യൂമർ നമ്പർ, രജിസ്‌ട്രേഡ് മൊബൈൽ ഫോൺ എന്നിവ സഹിതം എത്തണം.