hari

കൊച്ചി: ശബരിമല ശാസ്താവിന്റെ ഉറക്കുപാട്ടായ 'ഹരിവരാസനത്തിന്റെ" ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനസമിതി ചെയർമാനായി ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാനായി വിശ്വരൂപൻ, ജനറൽ കൺവീനറായി സ്വാമി അയ്യപ്പദാസ്, ജോയിന്റ് ജനറൽ കൺവീനർമാരായി എം.കെ. അരവിന്ദാക്ഷൻ, മുരളി കോളങ്ങാട് എന്നിവരെ തിരഞ്ഞെടുത്തു.
സ്വാമി ചിദാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയ ആദ്ധ്യാത്മിക, ആചാര്യന്മാർ രക്ഷാധികാരികളാകും. പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ ശബരിമല അയ്യപ്പ സേവാസമാജം സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സ്വാമി ദർശനാനന്ദ, സ്വാമി അയ്യപ്പദാസ്, ദേശീയ സമിതി ജനറൽ കൺവീനർ ഈറോഡ് രാജൻ, ദേശീയ ഉപാദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, വിശ്വരൂപൻ, അമ്പോറ്റി കോഴഞ്ചേരി, മുരളി കോളങ്ങാട് എന്നിവർ പ്രസംഗിച്ചു.

ദേശീയ ഭാരവാഹികളായ വി.കെ. വിശ്വനാഥൻ, വിനോദ്കുമാർ, ഷണ്മുഖാനന്ദൻ, മുൻ മേൽശാന്തിമാരായ വിഷ്ണു വാസുദേവൻ നമ്പൂതിരി, മനോജ് എംബ്രാന്തിരി തുടങ്ങിയവരും പങ്കെടുത്തു.