കൊച്ചി: അഗ്നിപഥ് പദ്ധതിക്കെതിരെയും രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ചും നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂരിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. കുന്നത്തുനാട്ടിൽ വി.പി സജീന്ദ്രൻ, എറണാകുളത്ത് ജെയ്‌സൺ ജോസഫ്, കൊച്ചിയിൽ എൻ. വേണുഗോപാൽ, വൈപ്പിനിൽ ദീപ്തി മേരി വർഗീസ്, പറവൂരിൽ കെ.പി. ധനപാലൻ, കളമശേരിയിൽ അബ്ദുൾ മുത്തലിബ്, ആലുവയിൽ ജെബി മേത്തർ എം.പി., കോതമംഗലം, പിറവം എന്നിവിടങ്ങളിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ബെന്നി ബഹനാൻ എം.പി, തൃപ്പൂണിത്തുറയിൽ ഡൊമിനിക് പ്രെസന്റേഷൻ, തൃക്കാക്കരയിൽ ഹൈബി ഈഡൻ എം.പി എന്നിവർ ഉദ്ഘാടനം ചെയ്തു.