sndp

കൊച്ചി: മാവേലിക്കരയിൽ വെള്ളാപ്പള്ളി നടേശൻ എൻജിനീറിംഗ് കോളേജിൽ എസ്.എൻ.ഡി.പി യോഗത്തിന് അനുകൂലമായ കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ യോഗ നേതാക്കളെയും യൂത്ത് മൂവ്‌മെന്റ് നേതാക്കളെയും മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണയന്നൂർ യൂണിയൻ പ്രതിഷേധജാഥ നടത്തി.

യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, യൂണിയൻ സൈബർ സേന ചെയർമാൻ മനോജ് ബിന്ദു, യൂത്ത് മൂമെന്റ് ജില്ലാ കമ്മിറ്റി അംഗം സുജിത് കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.