തൃപ്പൂണിത്തുറ: പെരുമ്പാവൂരിൽ ബാലവേലയ്ക്ക് പിടിക്കപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ബാലാശ്രമത്തിൽ സംരക്ഷണത്തിനായി എൽപ്പിച്ചിരുന്ന അസം സ്വദേശികളായ നാല് കുട്ടികൾ തിങ്കളാഴ്ച പുലർച്ചെ ചാടിപ്പോയി. 17നും 18നുമിടയിൽ പ്രായമുള്ളവരെയാണ് കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി.