
കൊച്ചി: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, വി.എസ്. രാജേന്ദ്രൻ, വേണുഗോപാൽ തച്ചങ്ങാട്ട്, രാജു തേവര, പി.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.