accident

മൂവാറ്റുപുഴ: പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് തീയും പുകയും ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തിപരത്തി. ഇന്നലെ വൈകിട്ട് ആറോടെ വെള്ളൂർക്കുന്നം ഇ.ഇ.സി മാർക്കറ്റ് ബൈപാസ് റോഡിലാണ് സംഭവം. വാഹനം ഭാഗികമായി കത്തിനശിച്ചു. നാട്ടുകാർ അറിയച്ചതുപ്രകാരം സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഫയർഫോഴ്സാണ് തീയും പുകയും അണച്ചത്.