
മൂവാറ്റുപുഴ: എം.സി റോഡിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളൂർക്കുന്നം സിഗ്നലിനു സമീപം ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് എം.സി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.