
പറവൂർ: താന്നിപ്പാടം നെല്ലിക്കൽ മരക്കാറുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പിനെ പിടികൂടി. നാല് വളർത്ത് കോഴികളെ പാമ്പ് തിന്നു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ കോഴികളുടെ ശബ്ദംകേട്ട് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. മരക്കാറുടെ മകൻ സാദിഖ്, സമീപവാസികളായ റോബിൻ, ഫൈസൽ, ഷാഹിദ് എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയി.