കോതമംഗലം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജിൽ കോടതിവിധി നടപ്പാക്കാത്തതിനെ ചോദ്യംചെയ്‌ത എസ്.എൻ.ഡി.പി യോഗം നേതാക്കൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെയും ശാഖകളുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ പ്രകടനം നടത്തി.
യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, സെക്രട്ടറി പി.എ.സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, ശാഖാ ഭാരവാഹികൾ, യൂണിയൻ കൗൺസിലർമാരായ എം.വി.രാജീവ്, ടി.ജി. അനി, പി.വി.വാസു, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ബി.തിലകൻ, സൈബർസേന സംസ്ഥാന വൈസ് ചെയർമാൻ എം.കെ.ചന്ദ്രബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.