കൊച്ചി: കൊച്ചി കോർപ്പറേഷനിലെ മുതിർന്ന പൗരന്മാർക്ക് ശ്രവണ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 69 പേർക്കായി ആകെ 12 ലക്ഷം രൂപയുടെ ശ്രവണ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. നഗരത്തിൽ വിവിധ ഭാഗങ്ങളിലായി നാലു ക്യാമ്പുകൾ നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എച്ച്.എം. അഷ്‌റഫ്, ഷീബാലാൽ, കൗൺസിലർമാരായ ബാസ്റ്റിൻ ബാബു, ബിന്ദുമണി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറഷന്റെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അർഹരായവർക്ക് സഹായം നൽകിയത്.