കോതമംഗലം: വൈസ് മെൻസ് ഇന്റർനാഷണലിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് വൈസ് മെൻ ഇന്റർനാഷണൽ നൽകുന്ന ഹീൽ ദി വേൾഡ് പ്രൊജക്ട് അവാർഡ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ ഡിസ്ട്രിക് 7ന്റെ ഗവർണർ ജോർജ് എടപ്പാറയ്ക്ക് ലഭിച്ചു. മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ കൺവെൻഷനിൽ നടന്ന ചടങ്ങിൽ വൈസ് മെൻ ഇന്റർനാഷണൽ ഇന്ത്യ പ്രസിഡന്റ് ഡോ.ആനന്ദ് ജേക്കബ് വർഗീസ് അവാർഡ് സമ്മാനിച്ചു.കൂടാതെ ബെസ്റ്റ് ഡിസ്ട്രിക് ഗവർണർ അവാർഡും ജോർജ് എടപ്പാറ കരസ്ഥമാക്കി. ചടങ്ങിൽ ബാബു ജോർജ്, സന്തോഷ് ജോർജ്, ടെറി തോമസ്, ലൂസ ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.