
കൊച്ചി: സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന ഫയൽ തീർപ്പാക്കൽ കാമ്പയിന്റെ ഭാഗമായി ജൂലായ് മൂന്ന് ഞായറാഴ്ച അവധി ഉപേക്ഷിച്ച് ജോലിക്ക് ഹാജരാകുമെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ഇതിന് മുന്നോടിയായി തീർപ്പാക്കേണ്ട ഫയലുകളുടെ വിവരശേഖരണം നടന്നുവരികയാണ്. കൊച്ചിയിൽ ചേർന്ന യോഗത്തിൽ സർവീസിൽ നിന്ന് വിരമിച്ച കെ.വി. സതീശൻ, ആർ. രേഖ, ടി .ശശിധരൻ എന്നിവർക്ക് യാത്ര അയപ്പ് നൽകി. സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറി കെ.എം. ഗോപിനാഥ് യോഗം ഉദ്ഘാടനം ചെയ്തു. പി. സുരേഷ്, എൻ.എസ്. ഷൈൻ, പി.ഡി. സാജൻ എന്നിവർ സംസാരിച്ചു.