കൊച്ചി: താന്തോന്നിത്തുരുത്ത് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യം നടപ്പായി. മുളവുകാട് ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ തുരുത്തിൽ ക്ലിനിക്ക് തുറന്നു. എറണാകുളം ലൂർദ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്. മെഡിക്കൽ ക്ലിനിക്ക് മുളവുകാട് എസ്.എച്ച്.ഒ തപോഷ് ബസുമതരി ഉദ്ഘാടനം ചെയ്തു. അജിത്ത് താന്തോന്നിത്തുരുത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂർദ് ഹോസ്‌പിറ്റൽ ഡയറക്ടർ ഫാദർ ഷൈജു അഗസ്റ്റിൻ തോപ്പിൽ, എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ സി.ജയകുമാർ, മുളവുകാട് എസ്.ഐ ജയപ്രകാശ്, ഡോക്ടർ രശ്മി കൈമൾ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ.ആർ. രാജേഷ്, അരുൺ ജോഷി എനിവർ പങ്കെടുത്തു.