അങ്കമാലി: അങ്കമാലി- മഞ്ഞപ്ര റൂട്ടിൽ സ്വകാര്യ ബസുകളിൽ അന്യായമായി യാത്രാ നിരക്ക് ഈടാക്കുന്നതായി പരാതി. അങ്കമാലി ടൗണിൽ നിന്ന് കരിങ്ങാലിക്കാട് വരെയാണ് ഫെയർ സ്റ്റേജ്. കെ.എസ്.ആർ.ടി.സി ബസിൽ ഇവിടേക്ക് 13 രൂപ വാങ്ങുമ്പോൾ സ്വകാര്യ ബസുകൾ 15 രൂപയാണ് വാങ്ങുന്നത്. ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയിട്ടും നടപടിയെന്നും ഉണ്ടായില്ല . കുടുതൽ നിരക്ക് വാങ്ങുന്നതിനെതിരെ യാത്രക്കാർ പ്രതിഷേധത്തിലാണ്. വിഷയം പരിഹരിച്ചില്ലെങ്കിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. രാജൻ അറിയിച്ചു.