കളമശേരി: വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഏലൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് മണ്ഡലം ജനറൽ സെക്രട്ടറി സി.ബി.വസന്തകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എസ്.ഷാജി, പി.ബി. ഗോപിനാഥ്, കെ.ആർ. കൃഷ്ണപ്രസാദ്,സാജു തോമസ് വടശ്ശേരി, മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ, ജനറൽ സെക്രട്ടറി പി.ടി. ഷാജി, വി.എൻ. നവൽ കുമാർ, സിയോൺ കെ.സിദ്ധൻ എന്നിവർ സംസാരിച്ചു.