കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ഫിനിക്‌സ്‌ പ്രൊണ്യൂർ യോഗത്തിൽ ബ്ലോക്ക്ബസ്റ്റർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ ടി.ആർ. ശംസുദ്ദീൻ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി അദ്ധ്യക്ഷത വഹിച്ചു. എസ്.ആർ. നായർ മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ബിബു പുന്നൂരാൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ദിലീപ് നാരായണൻ നന്ദിയും പറഞ്ഞു. പുതിയ സംരംഭകർക്കും സംരംഭക രംഗത്തേക്കെത്താൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും പ്രചോദനമായി മികച്ച സംരംഭകത്വം കാഴ്ചവച്ചവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടിയാണ് ഫിനിക്‌സ്‌ പ്രൊണ്യൂർ.