കോലഞ്ചേരി: സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതി കുടുംബസംഗമവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി. എസ്.എസ്.എൽ.സി, ലെസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും വിവിധ രംഗങ്ങളിലെ പ്രതിഭകളെയും ആദരിച്ചു. എം.കെ. കുഞ്ഞോൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് മണി പി. കൃഷ്ണൻ അദ്ധ്യക്ഷനായി. പി.എ.സുരേഷ്, പി.ആർ. മധുസൂദനൻ, പി.ആർ. രാജിമോൾ, കെ.സി. ബിജുമോൻ, പി.സി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.