അങ്കമാലി: ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സെമിനാറും പ്രതിജ്ഞയും മേഖലാതലത്തിൽ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സെമിനാർ വികാർ ജനറാൾ ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജോർജ്ജ് നേരേവീട്ടിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജൂലായ് 26 വരെ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ മാസാചരണം നടത്തുവാനും മദ്യവിരുദ്ധ സംഘടനകളുടെ സംയുക്ത കൂട്ടായ്മ കേരള മദ്യവിരുദ്ധ ഏകോപനസമിതി തീരുമാനിച്ചു. ഫാ. ആൻറണി മഠത്തുംപടി, കെ.എ. പൗലോസ്, ഷൈബി പാപ്പച്ചൻ, പി.ജെ. ബെന്നി, എം.പി. ജോസി, സി. റോസ്മിൻ, സി. മരിയൂസ, സി. ആൻസില, സി. ലിമ റോസ്, സി. ജോൺകുട്ടി, ശോശാമ്മ തോമസ്, കെ.വി. ജോണി, സുഭാഷ് ജോർജ്ജ്, സാബു ആൻറണി, ചെറിയാൻ മുണ്ടാടൻ, ഡേവീസ് ചക്കാലക്കൽ, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി എന്നിവർ പ്രസംഗിച്ചു.