തൃപ്പൂണിത്തുറ: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ തൃപ്പൂണിത്തുറ ടൗൺ ബി.ജെ.പി. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ അഡ്വ. പി.എൽ. ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ രാധിക വർമ്മ, ഏരിയാ പ്രസിഡന്റ് കെ.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് സുധ സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.