കളമശേരി: നാഷണൽ സർവീസ് സ്കീമിന്റെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിൽ നടന്ന ന്യൂ നോർമ്മൽ പരിപാടിയിൽ ട്രാൻസ്ജെൻഡേഴ്സായ ദയഗായത്രി, നാദിറ മെഹ്റിൻ, ഹെയ്ദി സാദിയ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. എൽ.ജി.ബി.ടി. ക്യൂ വിഭാഗത്തിൽപ്പെടുന്നവരുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ കോളേജ് ഡയറക്ടർ റവ.ഫാ.ഫെലിക്സ് ചുള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എസ്.സവിത, ഡോ.രാജേഷ് മോൻ, വി.എം.നിഷ, ഇമ്മാനുവൽ, അലീന എന്നിവർ സംസാരിച്ചു.