മൂവാറ്റുപുഴ: നിർമല കോളേജ് സ്‌പോർട്‌സ് ഹോസ്റ്റൽ അക്കാഡമിയിലേക്കുള്ള 2022- 23 അദ്ധ്യയന വർഷത്തെ സെലക്ഷൻ ട്രയൽസ് 30ന് രാവിലെ 10ന് കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ റവന്യൂ തലത്തിലോ സ്‌പോർട്‌സ് മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447370103/9895587321 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.