അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി യുവാക്കൾക്കായി ഉദ്യോഗ് 2022 എന്ന പേരിൽ തോഴിൽ മേള സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ജോൺ മംഗലത്ത് പറഞ്ഞു. ജൂലായ് രണ്ടിന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തോഴിൽ മേള റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 52 ഓളം കമ്പനികൾ മേളയിൽ പങ്കെടുക്കും. കോളേജിലെ വെബ് സൈറ്റ് വഴിയോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാം .