ncp

കൊച്ചി: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമന്ത്രി എ.സി.ഷൺമുഖദാസിന്റെ 9-ാം ചരമവാർഷികം ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.

ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ, സംസ്ഥാന ട്രഷറർ പി.ജെ.കുഞ്ഞുമോൻ, ജനറൽ സെക്രട്ടറി വി.ജി രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് കുര്യൻ എബ്രഹാം, കെ.ജെ.പോൾ, പി.ഡി. ജോൺസൻ, മിനി സോമൻ, മുരളി പുത്തൻവേലി, കെ.കെ.ജയപ്രകാശ്, ജോണി തോട്ടക്കര, തോപ്പിൽ ഹരി, ടി.പി.സുധൻ, എം.എ.അബ്ദുൾ ഖാദർ , സി.എഫ്.ജോയ്, രാജു തെക്കൻ, കെ.ജെ.സെബാസ്റ്റ്യൻ, ശിവരാജ് കോമ്പാറ, കെ.കെ.പ്രദീപ്, സനൽ മൂലങ്കുടി, ജോളി ആന്റണി, ഷിറോൺ തൈവപ്പിൽ തുടങ്ങിയവർ സംസാരിച്ചു.