മൂവാറ്റുപുഴ: വാർഡ് കൗൺസിലർ ഫൗസിയ അലിയുടെ ഇടപെടൽ തുണയായി. മാർക്കറ്റ് അങ്കണവാടിയിലെ കുരുന്നുകൾക്ക് ഇനി ടെലിവിഷൻ കാണാം. മൂവാറ്റുപുഴ നഗരസഭ എട്ടാം വാർഡിലെ അങ്കണവാടിയിൽ ഡിഷ് സ്ഥാപിച്ചതോടെയാണ് കുട്ടികൾക്ക് ടിവി കാണാൻ വഴിയൊരുങ്ങിയത്.
അങ്കണവാടിയിൽ ടെലിവിഷൻ ഉണ്ടായിരുന്നങ്കിലും ഡിഷ്,കേബിൾ കണക്ഷൻ ഇല്ലാത്തതിനാൽ ഉപയോഗിച്ചിരുന്നില്ല. കൗൺസിലർ ഫൗസിയ അലിയുടെ ഇടപെടലിനെ തുടർന്ന് ചാട്ടാസ് ഗ്രൂപ്പാണ് ഡിഷ് വാങ്ങി നൽകിയത്. ഡിഷ് സർവീസ് സ്റ്റാഫിൽ നിന്ന് ഫൗസിയ അലി സെറ്റ്അപ്പ് ബോക്സ് ഏറ്റുവാങ്ങി.ചടങ്ങിൽ അങ്കണവാടി ടീച്ചർ സൗദ മൈതീൻ, ഹെൽപ്പർ സി.കെ.ഷീല എന്നിവർ പങ്കെടുത്തു.