അങ്കമാലി: വൈദ്യുതി ചെലവ് വർദ്ധിപ്പിച്ചതിനെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി ഇലക്ടിസിറ്റി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അങ്കമാലിയിൽ ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡന്റ് എൻ.മനോജ് ഉദ്ഘാടനം ചെയ്തു. സന്ദീപ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മൂക്കന്നൂർ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സോമൻ പീതാംബരൻ ഉദ്ഘാടനം ചെയ്തു,