തൃക്കാക്കര: വൈദ്യുതി നിരക്ക് വർദ്ധനയ്ക്കെതിരെ കാക്കനാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ബി.ജെ.പി ധർണ നടത്തി. ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സോമൻ വളവക്കാട്, മിനി , സുമലത ഉദയൻ,സി.ബി. അനിൽകുമാർ,പി.രാജീവ്, സി.കെ. ബിനുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.