കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ സയൻസ് ആൻ‌ഡ് ടെക്നോളജി സെന്റർ ഫോർ ന്യൂറോ സയൻസിന്റെ പ്രജ്ഞ(ബോധി)യുമായി സഹകരിച്ച് ബോധി ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നടത്തി. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് ഫാക്കൽറ്റികൾക്കായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഐക്യു.എ.സി കോ ഓർഡിനേറ്റർ പ്രൊഫസർ എ.എം. സാജിദ് ഉദ്ഘാടനം ചെയ്തു. അജു അലോഷ്യസ് പദ്ധതി വിശദീകരിച്ചു. സൈക്കോളജിസ്റ്റും മാസ്റ്റർ ട്രെയ്നറുമായ സജ്ന ക്ലാസ് എടുത്തു.