പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന ‘നാടാകെ വായനക്കൂട്ടം’ കഞ്ഞിരത്താൻമുകളിൽ പാലക്കാട്ട് സെബിൻ പൗലോസിന്റെ വീട്ടിൽ ചേർന്നു.
റഷ്യൻ സാഹിത്യകാരൻ ദസ്തയോവിസ്‌കിയെ പത്രപ്രവർത്തകനും മോട്ടിവേഷൻ ട്രെയ്‌നറുമായ സാലു മുഹമ്മദ് അനുസ്മരിച്ചു. വായനശാല ബാലവേദി അംഗം ലിഖിത പീറ്റർ ഹെലൻ കെല്ലറിന്റെ പുസ്തകം പരിചയപ്പെടുത്തി.
സാറ മേരി എബി, പവൻ സെബിൻ, വൈഷ്ണവി ശിവശങ്കർ, ആൻ മേരി എബി, എയ്ജൽ ബിജു, ആർദ്ര വിനോദ്, സതി ശിവശങ്കർ തുടങ്ങിയവർ പാട്ടുകളും കവിതകളും പുസ്തകവും പരിചയപ്പെടുത്തി. വായനശാല വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മഹേഷ്, പ്രസിഡന്റ് ജേക്കബ് സി. മാത്യു, വി.കെ. മുഹമ്മദ്, സെബിൻ പൗലോസ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. കൃഷ്ണദാസ്, കെ.എം. മനോജ് എന്നിവർ സംസാരിച്ചു.