
മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ റീജിയണലിന്റെ 2023 -24 വർഷത്തെ ഡയറക്ടറായി സുനിൽ ജോണിനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ടവേഴ്സ് ക്ലബ് അംഗമാണ്. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വള്ളോത്താണ് റീജിയണൽ ഡയറക്ടറെ പ്രഖ്യാപിച്ചത്. യോഗത്തിൽ സന്തോഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു, 2022 - 23 വർഷത്തെ റീജിയണൽ ഡയറക്ടർ ജോസ് അമ്പാട്ട്, റീജിയണൽ സെക്ടറി ഡോ. ടെറി തോമസ് എന്നിവർ അടക്കം ഇന്റർനാഷണൽ ഏരിയാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഇടുക്കി, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന 150ഓളം വൈസ്‌മെൻ ക്ലബ്ബുകൾ ഉൾപ്പെടുന്നതാണ് മിസ് വെസ്റ്റ് ഇൻഡ്യ റീജിയൺ.