club

കൊച്ചി: പത്രപ്രവർത്തക പെൻഷൻ തുകയിൽ മുൻധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 1000 രൂപയുടെ വർദ്ധന പകുതിയായി വെട്ടിക്കുറച്ചതിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ള്യു.ജെ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു.

കെ.എൻ.ഇ.എഫ്., സീനിയർ ജേണലിസ്റ്റ് ഫോറം, സീനിയർ ജേണലിസ്റ്റ് യൂണിയൻ എന്നിവരുടെ സഹകരണത്തോടെ പ്രതിഷേധപ്രകടനവും നടത്തി. പ്രസ്‌ ക്ലബിൽ ചേർന്ന പ്രതിഷേധയോഗം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു.

കെ.യു.ഡബ്‌ള്യു.ജെ ജില്ലാ പ്രസിഡന്റ് എം.ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. പ്രദീപ്, എ.ഐ.ടി.യു.സി നിർവാഹക സമിതിയംഗം ടി.സി. സൻജിത്, എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.എം.എ. ലത്തീഫ്, സീനിയർ ജേണലിസ്റ്റ് ഫോറം സംസ്ഥാന ട്രഷറാർ കെ.ജി. മത്തായി, സീനിയർ ജേണലിസ്റ്റ് യൂണിയൻ രക്ഷാധികാരി പി.എ. അലക്‌സാണ്ടർ, ജനറൽ സെക്രട്ടറി കെ.എച്ച്.എം അഷറഫ്, ജില്ലാ പ്രസിഡന്റ് രവി കുറ്റിക്കാട്, കെ.എൻ.ഇ.എഫ് ജില്ലാ പ്രസിഡന്റ് ഗിരീഷ്, കെ.യു.ഡബ്‌ള്യു.ജെ സംസ്ഥാന സമിതിയംഗം എം.എസ്.സജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. സൂഫി മുഹമ്മദ് നന്ദി പറഞ്ഞു.

കൽപ്പറ്റയിൽ 'ദേശാഭിമാനി" ബ്യൂറോ ഓഫീസ് ആക്രമിച്ചതിൽ യോഗം പ്രതിഷേധിച്ചു. നിയമസഭയിൽ മാദ്ധ്യമങ്ങൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.