തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കണയന്നൂർ താലൂക്ക് ജനറൽ ബോഡി മീറ്റിംഗ് ജില്ലാ പ്രസിഡന്റ് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ടി. ആർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി എ.എ ശിവദാസ് റിപ്പോർട്ടും ട്രഷറർ കെ.കെ മോഹനൻ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ് ജില്ലാ സെക്രട്ടറി പി.എൻ വേണു എന്നിവർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ആർ. രാജേഷ്, പി.കെ. വിജയൻ, രമേഷ്, ടി.സി. മധു, സതീശൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.കെ. ബാബു, സംസ്ഥാന സെക്രട്ടറി കെ.എൻ. അനിൽ ബിശ്വാസ്, ജില്ലാ സെക്രട്ടറി പി.എൻ. വേണു എന്നിവരെ മെമൊന്റോ നൽകി ആദരിച്ചു.