കൊച്ചി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ബക്രീദ് പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ജൂലായ് ഒന്നുമുതൽ 8 വരെയുള്ള വില്പനയ്ക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. ജില്ലയിലെ ഖാദി ബോർഡിന്റെ അംഗീകൃത വില്പനശാലകളായ ഖാദി ഗ്രാമസൗഭാഗ്യ കലൂർ, നോർത്ത് പറവൂർ, പെരുമ്പാവൂർ, സിയാൽ ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര വില്പനശാലകളിൽ നിന്ന് ഈ ആനുകൂല്യം ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.