
നെടുമ്പാശേരി: ചെങ്ങമനാട് സഹകരണ ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മ കൊറ്റം പുഞ്ചപാടശേഖരത്ത് മൂന്നാം ഘട്ട നെൽക്കൃഷിയാരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ വിത്തു വിതക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ. അജിത്കുമാർ, കെ.ബി. മനോജ് കുമാർ, എം.കെ. പ്രകാശൻ, കാർഷിക ഗ്രൂപ്പ് അംഗങ്ങളായ എ.ബി. സോമൻ, പി.എൻ. പുരുഷോത്തമൻ, പി.എൻ. അരുൺകമാർ തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങളായി തരിശുകിടന്നിരുന്ന അഞ്ച് ഏക്കർ പാടശേഖരത്ത് കാർഷിക കൂട്ടായ്മ രണ്ട് വർഷം മുമ്പാണ് കൃഷിയാരംഭിച്ചത്. ആലുവ തുരുത്ത് വിത്തുല്പാദന കേന്ദ്രത്തിൽ നിന്നും ലഭിച്ച മനുരത്ന എന്ന വിത്തിനമാണ് കൃഷിയിറക്കുന്നത്.