പെരുമ്പാവൂർ അനധികൃതമായി മണ്ണ് എടുക്കുന്നത് ഫോണിൽ പകർത്തിയ ദളിത് പെൺകുട്ടിയെ വീട് കയറി ആക്രമിച്ച മാഫിയാ സംഘത്തെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടിയുടെ കുടുംബത്തിനും വീടിനും സംരക്ഷണം നൽകുന്നതിന് നടപടികൾ കൈക്കൊള്ളണമെന്നും സാംബവ മഹാസഭ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.കുമാരൻ, എ.സി. ചന്ദ്രൻ, എ.എൻ. ശശി, എൻ.കെ. കുമാരൻ, എ.കെ. സുബ്രഹ്മണ്യൻ, പി.എ. രാജു, സി.ഐ. ഗോപി, എൻ.എം. അയ്യപ്പൻ, ബിന്ദു ഗോപിനാഥ്, എ. അമ്മിണി, അമ്മിണി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.