കുറുപ്പംപടി: വി.എൻ. കേശവപിള്ള സ്മാരക വായനശാലയുടെ 79ാം ജന്മദിനാഘോഷം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് എം.എസ്. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജമാത്ത് തണ്ടേക്കാട് സ്കൂൾ അദ്ധ്യാപകൻ ജെയിംസ് സെബാസ്റ്റ്യൻ, ചേരാനല്ലൂർ സ്കൂൾ അദ്ധ്യാപകൻ ലിജോ ജോസ് എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. മികച്ച വായനക്കാർക്കുള്ള വിവിധ എൻഡോവ്മെൻറുകളുടെ വിതരണവും നടന്നു. ജില്ലാ സർഗോത്സവത്തിൽ വിജയികളായവരെ അനുമോദനിച്ചു.

രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വാർഡ് അംഗം ജോയി പൂണേലിൽ, വളയൻചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ

ജി. കല, സുവർണ്ണ തീയറ്റേഴ്സ് പ്രസിഡന്റ്

കെ.കെ. ഗോപാലകൃഷ്ണൻ, വായനശാലാ സെക്രട്ടറി മിന്റോ ഗിരീഷ്, ജോയിന്റ് സെക്രട്ടറി കെ. വിനോദ് എന്നിവർ പങ്കെടുത്തു