ele

കൊച്ചി: ജീവനക്കാരുടെ പെൻഷൻ പ്രായം അറുപത് വയസായി ഉയർത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോയ് പോൾ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ ജേക്കബ് ലാസർ, വൈസ് പ്രസിഡന്റ് കെ.സി. മണി, ജില്ലാ സെക്രട്ടറി അനിൽകുമാർ, ട്രഷറർ ലാലി പി.എം എന്നിവർ സംസാരിച്ചു.