നെടുമ്പാശേരി: കുന്നുകര കൃഷിഭവൻ പരിധിയിൽ കാർഷിക ആവശ്യത്തിന് സൗജന്യ വൈദ്യുതി ആനുകൂല്യം ലഭിക്കുന്നവരുടെ സംഘം രൂപീകരിക്കുന്നതിനുള്ള പൊതുയോഗം ജൂലായ് ഒന്നിന് രാവിലെ 11 മണിക്ക് ലൈബ്രറി ഹാളിൽ നടക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു. സൗജന്യ വൈദ്യുതി ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് കർഷകർ നിർബന്ധമായും സംഘത്തിൽ അംഗത്വമെടുക്കേണ്ടതാണ്.